19-ആം നൂറ്റാണ്ടില്‍ ക്രിയാബാബാജി ലാഹിരി മഹാശയന്‌ കൈമാറിയ "ക്രിയായോഗ" പഠിപ്പിക്കുന്ന കേരളത്തിലെ ഏകസ്ഥാപനം.
ക്രിയായോഗ
മാനവരാശിയുടെ ഉന്നതിക്കുവേണ്ടിയും ആദ്ധ്യാത്മികോന്നതി ലക്ഷ്യമാക്കിയും അനേകായിരം വിദ്യകള്‍ ഋഷീശ്വരന്മാര്‍ കണ്ടുപിടിച്ചിട്ടുണ്ട്‌. അവയില്‍ ഏറ്റവും പ്രധാനവിദ്യയാണ്‌ "ക്രിയായോഗ" (മാസ്റ്റര്‍ കീ ആഫ്‌ ആള്‍ ഇല്‍സ്‌) പരമശിവനും പാര്‍വ്വതീ ദേവിയും, നന്ദിദേവര്‍, കാലംഗിനാഥര്‍ അഗസ്ത്യര്‍, ശ്രീകൃഷ്ണന്‍, ഗണപതി, മുരുകന്‍, തമിഴ്‌ സിദ്ധന്മാര്‍ എന്നിവരെല്ലാം ഈ വിദ്യയുടെ ഗുണഭോക്താക്കളായിരുന്നു. യോഗകര്‍ത്താവായ പതഞ്ജലി മഹര്‍ഷിയില്‍ നിന്നും യേശുക്രിസ്തുവിനും ഈ വിദ്യ ലഭിച്ചിട്ടുണ്ട്‌. അഗസ്ത്യ മഹര്‍ഷിയില്‍ നിന്നും എ.ഡി. 221-ല്‍ ക്രിയാബാബാജിയും ഈ വിദ്യ പഠിച്ചു. ബാബാജി ശ്രീശങ്കരാചാര്യര്‍ക്കും, കബീര്‍ദാസിനും പത്തൊന്‍പതാം നൂറ്റാണ്ടില്‍ ലാഹിരി മഹാശയനും ക്രിയായോഗം കൈമാറി. ലാഹിരിമഹാശയന്റെ ശിഷ്യപരമ്പരയിലൂടെയല്ലാതെയും അനേകം പേര്‍ ക്രിയായോഗം പഠിപ്പിക്കുന്നുണ്ട്‌. മറ്റെല്ലാ ആദ്ധ്യത്മിക വിദ്യയേയും പോലെതന്നെ ക്രിയായോഗം പഠിപ്പിക്കുവാന്‍ ആരും ആര്‍ക്കും പേറ്റന്റ്‌ നല്‍കിയിട്ടില്ല. രണ്ടു പരമ്പരയിലുമായി ആയിരക്കണക്കിന്‌ സംഘടനകള്‍ ഇന്ന്‌ ലോകത്തെമ്പാടും ക്രിയായോഗ പഠിപ്പിച്ചുവരുന്നു.
ക്രിയാബാബാജി
യാഥാസ്ഥിതികരായ മലയാള ബ്രഹ്മണ മാതാപിതാക്കള്‍ക്ക്‌ എ.ഡി 203 നവംബര്‍ 30ന്‌ രോഹിണി നക്ഷത്രത്തിലാണ്‌ ബാബാജി ജനിച്ചത്‌. മാതാപിതാക്കള്‍ മലബാറുകാരായിരുന്നു. ജനനസ്ഥലം തമിഴ്‌നാട്ടില്‍ പോണ്ടിച്ചേരിക്കുസമീപം കാവേരി നദി സമുദ്രത്തില്‍ പതിക്കുന്ന പറങ്കിപ്പേട്ട്‌ എന്ന തുറമുഖപട്ടണത്തിലാണ്‌. അച്ഛനമ്മമാര്‍ നല്‍കിയ പേര്‌ നാഗരാജ്‌ എന്നായിരുന്നു. സഹോദരിയുടെ പേര്‌ നാഗലക്ഷ്മി എന്നാകുന്നു. നാഗരാജ്‌ പന്ത്രണ്ടാം വയസ്സില്‍ ഭോഗനാഥരുടെ ശിഷ്യനായി. പതിനെട്ടാം വയസ്സില്‍ അഗസ്ത്യരുടെ ശിഷ്യനായി. ഇപ്പോഴും ബാബാജിയും സഹോദരിയും ഹിമാലയത്തില്‍ ബഥരീനാഥിനടുത്തുള്ള ഗൗരിശങ്കരപീഠാശ്രമത്തില്‍ ജീവിച്ചിരിപ്പുണ്ട്‌.
ശ്രീവിദ്യാശ്രമ പ്രവര്‍ത്തനങ്ങള്‍
  1. ക്രീയായോഗ, കുണ്ഡലിനീ യോഗ, തന്ത്രയോഗ, മന്ത്രയോഗ, ധ്യാനയോഗ, ലയയോഗ, ശരനൂല്‍ ശാസ്ത്രം തുടങ്ങിയവ അര്‍ഹരായ ജിജ്ഞാസുക്കള്‍ക്ക്‌ ദീക്ഷ നല്‍കുന്നു.
  2. വേദാന്ത കറസ്പോണ്ടന്‍സ്‌ കോഴ്സ് വേദങ്ങള്‍, ആറുശസ്ത്രങ്ങള്‍, ഉപനിഷത്ത്‌, പുരാണങ്ങള്‍, ഉപപുരാണങ്ങള്‍, ഇതിഹാസങ്ങള്‍, മരണം, മരണാനന്തരം, പുനര്‍ജ്ജന്മം, മന്ത്രയോഗം, വിവിധ യോഗപദ്ധതികള്‍, കുണ്ഡലിനീയോഗം, ഗയത്രീ രഹസ്യം, ചിന്താമണി ഗൃഹരഹസ്യം, തുളസീമാഹാത്മ്യം, രുദ്രാക്ഷമാഹാത്മ്യം, സാളഗ്രാമ മാഹാത്മ്യം, ത്രിപുരസുന്ദരീ രഹസ്യം, ശ്രീചക്രോപാസന, സരനൂല്‍ ശാസ്ത്രം, പഞ്ചപക്ഷിവിദ്യ, പഞ്ചഭൂതവിദ്യ, ആത്മബോധം, ആത്മജ്ഞാനം, പഞ്ചദേവതാധ്യാനം, മന്ത്രരഹസ്യം, മോക്ഷകവാടത്തിന്റെ താക്കോല്‍, ജീവന്‍ മുക്തി, വസ്തുകര്‍മ്മം, ശിവയോഗം, ഹംസയോഗം, തന്ത്രയോഗരഹസ്യം, നിത്യകര്‍മ്മം, സനാതന ധര്‍മ്മത്തിന്റെ മര്‍മ്മം, ദശമഹാവിദ്യകള്‍, ക്രിയാബാബാജിയും ക്രിയായോഗയും കൂടതെ ഒരു വേദാന്തവിഷയ സൂചികാ ഗ്രന്ഥവും അഥീവ വേദാന്ത രഹസ്യങ്ങളടങ്ങിയ 30 പാഠങ്ങള്‍. ഫീസ്‌ 500 രൂപ മണിയോര്‍ഡര്‍ സഹിതം അപേക്ഷിക്കുക (30 പാഠങ്ങള്‍ + 1 വേദാന്ത വിഷയ സൂചികാ ഗ്രന്ഥം) ഒന്നായി രജിസ്ട്രേഡ്‌ പോസ്റ്റായി ലഭിക്കും.
  3. ആശ്രമപ്രസിദ്ധീകരണങ്ങള്‍ a. ക്രീയാബാബാജിയുടെ ജീവചരിത്രം തപാലില്‍ ലഭിക്കാന്‍ - മലയാളം - 100 രൂപ, ഇംഗ്ലീഷ്‌ - 175 രൂപ. b. ക്രിയാബാബാജി 1952ല്‍ വി.ടി. നീലകണ്ഠന്‌ പറഞ്ഞുകൊടുത്ത്‌ എഴുതിയ മൂന്നു പുസ്തകങ്ങളുടെ സമാഹാരം "ദി വോയിസ്‌ ഓഫ്‌ ബാബാജി" എന്ന ഇംഗ്ലീഷ് ഗ്രന്ഥം തപാലില്‍ ലഭിക്കാന്‍ - 700 രൂപ c. മോക്ഷകവാടത്തിന്റെ താക്കോല്‍ രണ്ട്‌ വാല്യം - വേദന്ത കറസ്പോണ്ടന്‍സിന്റെ ഹ്രസ്വരൂപം തപാലില്‍ ലഭിക്കുവാന്‍ - 400 രൂപ d. ശരനൂല്‍ശാസ്ത്രം വ്യാഖ്യാന സഹിതം തപാലില്‍ ലഭിക്കുവാന്‍ - 125 രൂപ

അച്ചടിയില്‍

  1. തന്ത്രയോഗം - ആര്‍‌ഷഭാരതത്തിലെ ഭോഗസിദ്ധി, ലൈംഗികതന്ത്രം, ദശമഹാവിദ്യോപാസന, ശ്രീചക്രോപാസനാ രഹസ്യം. റിലീസ്‌ = 1-11-2008
  2. കുണ്ഡലിനീ യോഗം - ഷട്‌ ചക്രങ്ങളേയും കുണ്ഡലിനിയെക്കുറിച്ചും ആധികാരിക ഗ്രന്ഥം - റിലീസ്‌ - 1-2-2009
  3. ക്രിയാ ബാബാജിയും ക്രിയായോഗയും - ആധികാരിക ഗ്രന്ഥം - റിലീസ്‌ - 1-5-2009

ക്രിയയോഗ - കുണ്ഡലിനീയോഗ - തന്ത്രയോഗ - ലയയോഗ, മുതലായവ ദീക്ഷ ലഭിക്കുവാന്‍ 500 രൂപ മണിയോര്‍ഡര്‍ അയച്ചു പേരു രജിസ്റ്റര്‍ ചെയ്യുക. തിരുവനന്തപുരത്ത്‌ മാറാവുന്ന ഡി;ഡിയും സ്വീകരിക്കും.

അഡ്രസ്സ്‌ : ഡയറക്ടര്‍, ശ്രീവിദ്യാ ആശ്രമം, നെട്ടയം (പി.ഒ), തിരുവനന്തപുരം - 13. പിന്‍ : 695 013

ഇ.മെയില്‍ : sreevidyanandagiri@gmail.com

Telephone : 0471 2366769, 098471 62265 (Mobile)

ക്രിയായോഗ ദീക്ഷ സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധക്ക്‌ഏഴുപേരില്‍ കൂടുതല്‍പേര്‍ ഒന്നിച്ച്‌ ക്രീയാദീക്ഷയെടുക്കാനുണ്ടെങ്കില്‍ കേരളത്തില്‍ എവിടെവച്ചും ക്രീയാദീക്ഷ ലഭിക്കുന്നതാണ്‌.

ഓം ക്രീയാബാബാജി നമ: